Monday, October 15, 2012
ഒറ്റപെടലും ...തകര്‍ന്ന പ്രണയവും..
ഒറ്റപെടലിനെ കുറിച്ച്ഞാനെഴുതിയപ്പോഴെല്ലാം ....
എല്ലാവരും പറഞ്ഞു ....ഞാന്‍ തകര്‍ന്ന പ്രണയത്തിന്റെ വേദനയിലാണെന്ന് ...
പ്രണയം സത്യവും ...പ്രണയിച്ചത് നന്മ ഉള്ളൊരു മനസ്സിനെയുമാണെങ്കില് ...
പ്രണയം തകരില്ലെന്നു വിശ്വസിക്കുന്ന എനിക്ക് ...
ഒറ്റപ്പെടല്‍ തകര്‍ന്ന പ്രണയത്തിന്റെ കുത്തവകാശം മാത്രമാണെന്നത്
ഒരു പുതിയ തിരിച്ചറിവായിരുന്നു...
കാലത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടപെട്ട ചില സൗഹൃദങ്ങള്‍ ...
അതിന്റെ വേദന എനിക്ക് ഒറ്റപ്പെടലായിരുന്നു ....
സന്ദര്‍ഭങ്ങളുടെ സമ്മര്‍ദത്തില്‍ നിസ്സഹായത നിഴലികുമ്പോഴും ...
ചിലപ്പോഴെല്ലാം എനിക്ക് ചുറ്റുമുള്ള ആള് കൂട്ടത്തിനിടയിലും ...
ഞാന്‍ ഒറ്റപ്പെടാറുണ്ട് .....
പക്ഷെ അതിലൊന്നും തകര്‍ന്ന ഒരു പ്രണയത്തിന്റെ വേദന
എനിക്ക് മാത്രം കണ്ടെത്താനായിട്ടില്ല ....!
നക്ഷ്ത്രത്തിനു കീഴെ ....
അന്നു അവന് അവളോട് പറഞ്ഞിരുന്നു ...
നീ തനിച്ചല്ലെന്ന്...
ഇവിടെ , നിന്നെ നോക്കി ചിരിക്കുന്ന ആ നക്ഷത്രത്തിന് കീഴില്‍
നിന്നേയുമോര്‍ത്തു ഞാനുണ്ടാവുമെന്നു ....
നിന്നെ തനിചാക്കുക എന്നത്
എനിക്ക് മരണമാണെന്ന് ....
പിന്നെ നിനകേട്ടവും ഇഷ്ടപെട്ട ആ മഴയത്തു ..
നിന്റെ വിരല്‍ തുമ്പില്‍ ഇട്ടു വീഴുന്ന .....
ഓരോ മഴത്തുള്ളിയിലും
നിന്നോടുള്ള എന്റെ സ്നേഹത്തിന്റെ കുളിര്‍മ ഉണ്ടാവുമെന്ന്...
ദിനങ്ങള്‍ മാസങ്ങളും വര്‍ഷങ്ങളുമെന്ന മാറ്റത്തിന് വഴി മാറിയപ്പോള്‍
ഇന്ന് ഇവിടെ ഈ ജനലാഴിയിലുടെ , മാനത്ത് ..അവള് ആ നക്ഷത്രത്തെ തിരഞ്ഞു ....
അവിടെ ആ നക്ഷത്രത്തിന് കീഴില്‍ അവനുമുണ്ടായിരുന്നു......
മറ്റാരെയോ ഓര്‍ത്ത്
മൗനത്തില്‍ സ്വപ്നഗളെ ഒളിപ്പിച്ചു ....
ചിലര്‍ പറയുന്നു ....സ്വപ്നങ്ങള്‍ നിദ്രയില്‍ ജനിച്ചു നിദ്രയില്‍ മരിക്കുന്നുവെന്നു .....
ചിലരോ.....
അവര്‍ സ്വപ്നങ്ങള്‍ അടുക്കി വച്ച് മാളിക പണിയുന്നു ....
എന്നാല്‍ മറ്റു ചിലര്‍ ....അവര്‍
വിധിയുടെ കാല് ചുവട്ടില്‍ സ്വപ്നഗളെ വിരിച്ചു
ഉറങ്ങാതെ കാവലിരുന്നു...
ഞാനോ...?
ഞാനെന്റെ സ്വപ്നഗളെ മൌനത്തില്‍ ഒളിപ്പിച്ചു ...
വാചാലത മൌനത്തിനു വഴി മാറുമ്പോള്‍ ..
ഞാന്‍ സ്വപങ്ങളില്‍ വര്ര്ണങ്ങള് നെയ്തെടുത്തു....
Subscribe to:
Comments (Atom)


