Monday, October 15, 2012

നക്ഷ്ത്രത്തിനു കീഴെ ....

അന്നു അവന്‍ അവളോട്‌  പറഞ്ഞിരുന്നു ...
എപ്പോഴെങ്കിലും നീ തനിച്ചവുമ്പോള്‍ അറിയുക ...
നീ തനിച്ചല്ലെന്ന്...
ഇവിടെ , നിന്നെ നോക്കി ചിരിക്കുന്ന ആ നക്ഷത്രത്തിന് കീഴില്‍ 
നിന്നേയുമോര്‍ത്തു ഞാനുണ്ടാവുമെന്നു ....
നിന്നെ തനിചാക്കുക എന്നത്
 എനിക്ക് മരണമാണെന്ന് ....
പിന്നെ നിനകേട്ടവും ഇഷ്ടപെട്ട ആ മഴയത്തു ..
നിന്‍റെ വിരല്‍ തുമ്പില്‍ ഇട്ടു വീഴുന്ന .....
ഓരോ മഴത്തുള്ളിയിലും 
നിന്നോടുള്ള എന്റെ സ്നേഹത്തിന്റെ കുളിര്‍മ ഉണ്ടാവുമെന്ന്...
ദിനങ്ങള്‍ മാസങ്ങളും വര്‍ഷങ്ങളുമെന്ന മാറ്റത്തിന് വഴി മാറിയപ്പോള്‍ 
ഇന്ന് ഇവിടെ ഈ ജനലാഴിയിലുടെ , മാനത്ത് ..അവള്‍  ആ നക്ഷത്രത്തെ തിരഞ്ഞു ....
അവിടെ ആ നക്ഷത്രത്തിന് കീഴില്‍ അവനുമുണ്ടായിരുന്നു......
മറ്റാരെയോ ഓര്‍ത്ത് 

No comments: